ദോഹ:ഖത്തറിലെ വിവിധ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ദോഹയിൽ, ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റും തുടരുന്നസാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു.
സോഷ്യൽ മീഡിയയിലൂടെ പുറപ്പെടുവിച്ച കാലാവസ്ഥാ അറിയിപ്പുകളിൽ, ഇടയ്ക്കിടെ ഇടിമിന്നൽ മഴ, ശക്തമായ കാറ്റ്, ആലിപ്പഴ വർഷത്തിന് സാധ്യത എന്നിവ തുടരാൻ സാധ്യതയുണ്ടെന്ന് QMD അറിയിച്ചു. അൽ ഖററാറ പ്രദേശത്ത് ആലിപ്പഴം രേഖപ്പെടുത്തിയതായും വകുപ്പ് സ്ഥിരീകരിച്ചു. ......
ദോഹ:ഫിഫ അറബ് കപ്പ് അറബ് രാജ്യങ്ങൾക്കിടയിൽ സഹോദര്യവും പരസ്പര ബഹുമാനവും പ്രതിഫലിപ്പിച്ച മഹത്തായ ഫുട്ബോൾ മേളയായിരുന്നുവെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനി വ്യക്തമാക്കി. ടൂർണമെന്റിന്റെ മികച്ച സംഘാടനത്തിലും ഉന്നത നിലവാരത്തിലുള്ള കായിക പ്രകടനത്തിലും താൻ അതിയായ അഭിമാനം കൊള്ളുന്നതായും അമീർ പറഞ്ഞു.
വ്യാഴാഴ്ച ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെ പങ്കുവെച്ച സന്ദേശത്തിലാണ് അമീർ അഭിപ്രായം രേഖപ്പെടുത്തിയത്. ......
ദോഹ: 2025 നവംബർ മാസത്തിൽ ഖത്തറിൽ നടന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ മൊത്തം മൂല്യം 2.261 ബില്യൺ റിയാൽ ആയി എത്തിയതായി നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.നീതിന്യായ മന്ത്രാലയം പുറത്തിറക്കിയ റിയൽ എസ്റ്റേറ്റ് ബുള്ളറ്റിൻ പ്രകാരം, നവംബറിൽ 530 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ രജിസ്റ്റർ ചെയ്തു. വിൽപ്പന ചെയ്ത സ്വത്തുക്കളുടെ എണ്ണത്തിൽ 7 ശതമാനം വർധനയും, ഇടപാട് മൂല്യ സൂചികയിലും അതേ തോതിലുള്ള വർധനയും രേഖപ്പെടുത്തി. ......
ദോഹ:2025-ലെ മൂന്നാം പാദത്തിൽ ഖത്തറിലെ റീട്ടെയിൽ വിപണി സ്ഥിരതനിലനിർത്തിയതായി ആഗോള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനമായ കുഷ്മാൻ & വേക്ഫീൽഡ് പുറത്തിറക്കിയ വിപണി അവലോകനം വ്യക്തമാക്കുന്നു. ഉറച്ച ഉപഭോക്തൃ ചെലവും വിനോദസഞ്ചാര വളർച്ചയും റീട്ടെയിൽ മേഖലയ്ക്ക് കരുത്തേകിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മൊത്തത്തിൽ വിപണി സ്ഥിരത പുലർത്തിയെങ്കിലും, വിവിധ റീട്ടെയിൽ ഫോർമാറ്റുകൾക്കിടയിൽ പ്രകടനത്തിൽ വ്യക്തമായ വ്യത്യാസങ്ങൾ ഉണ്ടായി. ......
ദോഹ:ഈ വർഷത്തെ ഖത്തർ ദേശീയദിന മുദ്രാവാക്യമായ “നിങ്ങളോടൊപ്പം ഉയരും, നിങ്ങളിൽ നിന്നാണ് പ്രതീക്ഷ” എന്ന സന്ദേശത്തിന്റെഭാഗമായി
അധ്യാപകർക്ക് ഒരു വർഷത്തേക്ക് സൗജന്യ ‘റഫീഖ് പ്രോ’ (Rafeeq Pro) സബ്സ്ക്രിപ്ഷൻ നൽകുമെന്ന് വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ഖത്തറിലെ പ്രമുഖ ഡെലിവറി സേവനദാതാക്കളായ ‘റഫീഖ്’ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.വിദ്യാഭ്യാസ പ്രവർത്തകരെ ശക്തിപ്പെടുത്താനും, അധ്യാപകന്റെ സാമൂഹിക സ്ഥാനവും മാന്യതയും കൂടുതൽ ഉയർത്തിപ്പിടിക്കാനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നടപടി.ദേശീയ വികസനത്തിന്റെ കേന്ദ്രബിന്ദുവായി അധ്യാപകർ വഹിക്കുന്ന പങ്ക്, ഖത്തർ ദേശീയദിനം ഉയർത്തിപ്പിടിക്കുന്ന ത്യാഗം, നിസ്വാർത്ഥ സേവനം, വിശ്വസ്തത എന്നീ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. ......
ഭാരതീയ സംസ്കാരം അതിന്റെ സത്തയിൽ എന്നും ആവിഷ്കാരങ്ങളുടെ വൈവിധ്യത്തെയും സംവാദങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഒന്നാണ്. എങ്കിലും, ആധുനിക കാലഘട്ടത്തിൽ കലയും മതവിശ്വാസവും തമ്മിലുള്ള ഉരസലുകൾ കോടതിമുറികളിലെ പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. ......
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൻ വിവാദമായ 'പോറ്റിയെ കേറ്റിയേ' എന്ന പാരഡി ഗാനത്തിനെതിരായ നിയമനടപടികളിൽ നിന്ന് സർക്കാർ പിൻവാങ്ങുന്നു. പാട്ടിനെതിരെ കേസെടുത്തത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന വ്യാപക വിമർശനവും ദേശീയതലത്തിലുണ്ടായ ചർച്ചകളുമാണ് സർക്കാരിനെ പിന്നോട്ട് വലിച്ചത്.എഫ്.ഐ.ആർ റദ്ദാക്കും: പരാതിക്കാരനായ പ്രസാദ് കുഴിക്കാലയുടെ മൊഴിയെടുത്ത് കേസ് അവസാനിപ്പിക്കാൻ പോലീസ് തീരുമാനിച്ചു. ......
കൊച്ചി: പാലക്കാട് എലപ്പുള്ളിയിൽ എത്തനോൾ നിർമ്മാണ യൂണിറ്റ് തുടങ്ങുന്നതിന് സംസ്ഥാന സർക്കാർ നൽകിയ പ്രാഥമിക അനുമതി (Preliminary Sanction) കേരള ഹൈക്കോടതി റദ്ദാക്കി. തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനമെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ......
ന്യൂഡൽഹി: ഡ്രൈവിംഗ് ലൈസൻസ് കാലാവധി കഴിഞ്ഞാൽ അത് യഥാസമയം പുതുക്കാത്തവർക്ക് പോലീസ് സേനയിലേക്കുള്ള നിയമനത്തിന് അർഹതയുണ്ടാവില്ലെന്ന് സുപ്രീം കോടതി. കാലാവധി കഴിഞ്ഞ ലൈസൻസ് പിന്നീട് പുതുക്കിയാലും, ഇടയിലുള്ള കാലയളവിൽ ലൈസൻസ് സാധുവാണെന്ന് കരുതാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
തെലങ്കാന സ്റ്റേറ്റ് ലെവൽ പോലീസ് റിക്രൂട്ട്മെന്റ് ബോർഡ് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.
വിധിയിലെ പ്രധാന നിരീക്ഷണങ്ങൾ:
മുൻകാല പ്രാബല്യം ലഭിക്കില്ല: ലൈസൻസ് കാലാവധി കഴിഞ്ഞ് കുറച്ചു കാലത്തിന് ശേഷം അത് പുതുക്കിയാൽ, കാലാവധി കഴിഞ്ഞ ദിവസം മുതൽ അതിന് സാധുത ലഭിക്കില്ല (Retrospective effect). ......